രുദ്രസേന
Rudrasena
(Novel/eBook)
Vinod Narayanan
Price Rs: 99
(Use UPI payment methods like Google Pay, Phone Pay etc. You will receive the book in your email within 24 hours.)
ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍