ഏകാന്ത ദ്വീപ്

 

ഏകാന്ത ദ്വീപ് 
(നോവല്‍ E Book) 
(റോബിന്‍സണ്‍ ക്രൂസോ എന്ന വിഖ്യാത നോവലിന്‍റെ 
മലയാള പുനരാവിഷ്കാരം)
സ്വതന്ത്ര പുനരാഖ്യാനം 
വിനോദ് നാരായണന്‍
ചിത്രങ്ങള്‍: അനില്‍ നാരായണന്‍

E Book Price Rs: 299
Nyna Books Discount price Rs: 99


(Also available on Google Books click here)

ഒരു ദിവസം ഞാന്‍ ബ്രൂണോയുമായി ദ്വീപിന്‍റെ മറുഭാഗം കാണാന്‍ പോയി.
തോക്കും കൈക്കോടാലിയും ബിസ്ക്കറ്റും മുന്തിരിയുമെല്ലാം കൈയ്യില്‍ കരുതിയിരുന്നു.

മനോഹരമായ കടല്‍ത്തീരം.

ഇഷ്ടംപോലെ ആമകളും കാട്ടുകോഴികളും.

അവിടെ നിന്ന് ഞാനൊരു തത്തയെ പിടിച്ചു.

അവന് പോള്‍ എന്ന് പേരിട്ട് ഇണക്കി വളര്‍ത്തി.

അവനൊരു കൂടുണ്ടാക്കിക്കൊടുത്തു.

സംസാരിക്കുന്ന, നല്ലൊരു കൂട്ടുകാരനായിരിക്കും അവനെന്നാണ് എന്‍റെ പ്രതീക്ഷ.

പക്ഷേ അവന്‍ സംസാരിക്കാന്‍ മാസങ്ങളെടുത്തു.

ഫെബ്രുവരിയിലെ മഴയ്ക്ക് മുമ്പ് എന്‍റെ കൈവശം ബാക്കിയുണ്ടായിരുന്ന നെല്ലും ബാര്‍ളിയും നിലമൊരുക്കി വിതച്ചു. മാര്‍ച്ചുമാസത്തോടെ അവ മുളച്ചു വന്നു.

അപ്പോള്‍ ശല്യക്കാരെത്തി.

ആടുകളും മുയലുകളും മുളച്ചുനില്‍ക്കുന്ന നെല്ലും ബാര്‍ളിയും തിന്നാനെത്തി.

ഞാന്‍ കൃഷിസ്ഥലത്തിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കി.