ടൂറിസ്റ്റ് ഗൈഡ്
A guide for travel (E Book)
Price Rs: 99
സഞ്ചാരം ഇഷ്ടപ്പെടാത്തവരായി ഈ ലോകത്ത് ആരുമില്ല. ലോകത്തിന്റെ ഏതറ്റം വരേയും മഞ്ഞും മഴയും നുകര്ന്ന് പര്വതങ്ങളും നദികളും സമുദ്രങ്ങളും താണ്ടി സഞ്ചരിക്കാന് മനുഷ്യന് എന്നും ഇഷ്ടപ്പെടുന്നു. “ഒരു ഇന്ത്യന് സവാരി” എന്ന ഈ പുസ്തകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് വിശദമായി വിവരിക്കുന്നു. ജനറല് എഡിറ്റര് വിനോദ് നാരായണന്. 500 ല്പരം ചിത്രങ്ങളുള്ള ഫോട്ടോ ഗ്യാലറി ഇതിലുണ്ട്. കൂടാതെ സഞ്ചാരത്തിന് മുമ്പും സഞ്ചാരവേളയിലും യാത്രികര്ക്കുള്ള ടിപ്സുകള് ലേഖനങ്ങളായി ചേര്ത്തിരിക്കുന്നു. പലപ്പോഴും ടൂറിസ്റ്റ് കേന്ദ്രങ്ങളില് എന്ത് എവിടെയാണ് കാണാനുള്ളത് എന്ന ഒരു ആശയക്കുഴപ്പം ടൂറിസ്റ്റുകളെ ബാധിക്കാറുണ്ട്. ഈ പുസ്തകത്തില് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളേയും 250 കളര്പേജുകളിലായി ഒരു കുടക്കീഴില് കൊണ്ടുവന്നിരിക്കുന്നതിനാല് ഈ പുസ്തകം ടൂറിസ്ററുകള്ക്ക് വളരെ ഗുണം ചെയ്യും