പാമ്പുമേക്കാട്ടെ സര്‍പ്പകഥകള്‍ (eBook) By Vinod Narayanan

 


പാമ്പുമേക്കാട്ടെ സര്‍പ്പകഥകള്‍ 
(eBook)
 By Vinod Narayanan

Price Rs: 49

Use UPI payment methods like Google Pay, Phone Pay etc. You will receive the eBook in your email within 24 hours.

കേരളത്തിന്‍റെ സവിശേഷമായ പാരമ്പര്യമാണ് സര്‍പ്പാരാധന. മാണിക്യം വഹിക്കുന്ന അഞ്ചുതലയുള്ള സ്വര്‍ണനാഗത്തിന്‍റെ അത്ഭുത കഥകള്‍ പണ്ടുമുതലേ പ്രശസ്തമാണ്. കേരളത്തിലെ മിക്കവാറും എല്ലാ ഹൈന്ദവ തറവാട്ടുഭവനങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. കാവുകള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്നതുകൊണ്ട് കാവുകളെ നിലനിര്‍ത്താന്‍ മിക്കവരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനതായ കാലാവസ്ഥ നിലനിര്‍ത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. അത്ഭുത സര്‍പ്പങ്ങളുടെ രസകരമായ കഥകള്‍ പുതിയ തലമുറ കേട്ടിട്ടുണ്ടാകില്ല. കേരളത്തിലെ  പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് പമ്പു മേക്കാട്ടുമന. ആ മനയുടെ കിഴക്കിനിയില്‍ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാമ്പുമേക്കാട്ടു മനയെയും അതിലെ നാഗദൈവങ്ങളെയും അവിടത്തെ നമ്പൂരിമാരെയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്. അവയിൽ ചില കഥകൾ ഈ പുസ്തകത്തില്‍ വായിക്കാം.