വെള്ളരിക്കാപ്പട്ടണം: തമാശക്കഥകള്‍
(E Book)
വിനോദ് നാരായണന്‍
ചിത്രങ്ങള്‍: അനില്‍ നാരായണന്‍
E Book Price Rs: 199
Nyna Books Discount price Rs: 49
(Also available on Google Books and Amazon kindle)
വീടിന് അടുത്തുള്ള ചെറിയ ടൗണില് ഒന്നു കറങ്ങാന് പോയ ഹാജ്യാര് മടങ്ങാന് നേരം ഒരു ഓട്ടോക്കു കൈ കാണിച്ചു. അത് പരിചയക്കാരനായ സത്താറിന്റെ ഓട്ടോറിക്ഷയായിരുന്നു.
“എടാ ഞമ്മടെ വീട്ടിലേക്ക് എത്ര്യാ ചാര്ജ്ജ്?”
“അത് ഇക്കാ എന്തെങ്കിലും ചായപൈസ തന്നാല് മതി.”
വീട്ടിനു മുന്നിലിറങ്ങിയ ഹാജ്യാര് ചോദിച്ചു : “എത്ര രൂപ ആയെടാ സത്താറെ?”
“നൂറ് രൂപ.”
ഹാജ്യാര് ഞെട്ടലോടെ ചോദിച്ചു : “അതെന്നാടാ പോത്തേ നീ ബിരിയാണിച്ചെമ്പിലാണോ ചായ കുടിക്കുന്നേ?”
തമാശകളുടെ അമിട്ടുകള്‍ പൊട്ടിച്ചുകൊണ്ട് ഇതാ വെള്ളരിക്കാപ്പട്ടണം, കിടിലന്‍ തമാശകളുടെ പുസ്തകം.