കൊച്ചു കൊച്ചു നിഗൂഢകഥകള്‍
(E Book Edition - Full color pictures)
വിനോദ് നാരായണന്‍
ചിത്രങ്ങള്‍: അനില്‍ നാരായണന്‍
E Book Price Rs: 199
Nyna Books Discount price Rs: 99
എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ ഒറ്റയടിപ്പാതയില്‍ വിലങ്ങനെ വന്നു നിന്ന പ്രേതവും, നട്ടുച്ചയിലെ വിജനതയില്‍ തൊടിയില്‍ മിന്നായം പോലെ മറഞ്ഞു പോയ പ്രേതവും, അര്‍ദ്ധരാത്രിയില്‍ ജനാലയ്ക്കല്‍ വന്നു പല്ലിളിച്ചു കാണിച്ച പ്രേതവും, അങ്ങിനെ നാട്ടിന്‍പുറത്ത് ഭീതി പരത്തി നിന്ന ഒരു കാലം. അക്കാലത്ത് കേരളത്തില്‍ വൈദ്യുതി പലയിടത്തും വന്നു തുടങ്ങുന്നതേയുള്ളൂ. ആ ഇരുളില്‍ പല വിചിത്രരൂപികളും വന്നു നാട്ടുകാരെ ഭയപ്പെടുത്തി. പലരും വാതിലുകളും കതകുകളും അടച്ചിട്ടിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കപ്പ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും കഴിച്ചുകൊണ്ട് മാടന്‍റേയും മറുതയുടേയും കഥകള്‍ പറഞ്ഞു. ഇത് വെറും പ്രേതകഥകളല്ല. ഏതൊരു മലയാളിക്കും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന രസകരമായ കഥകളാണ്. ഒപ്പം അനില്‍ നാരായണന്‍റെ കളര്‍ ചിത്രങ്ങളും.