സ്നേഹപൂര്‍വം ഞാന്‍ കവിതാ സമാഹാരം (E Book Edition)


സ്നേഹപൂര്‍വം ഞാന്‍
കവിതാ സമാഹാരം (E Book Edition)

അരുണ്‍ വിശ്വനാഥ്

E Book Price Rs: 99
Nyna Books Discount price Rs: 49




ഇരുപത്തൊന്ന് ചെറു കവിതകള് അടങ്ങുന്ന കവിത സമാഹരമാണ് യുവ കവിയായ അരുണ് വിശ്വനാഥ് എഴുതിയ  'സ്നേഹപൂര്വ്വം ഞാന്' എന്ന പുസ്തകം. അതില് ഗുരുസ്മരണ, വിദ്യ, അക്ഷരം, സ്ത്രീ അബലയല്ല എന്നിവയും തുടര്ന്നു വരുന്ന പന്ത്രണ്ട്  കവിതകള് പ്രണയം, വിരഹം, കാത്തിരുപ്പ് എന്നിവയും ആണ്.  കവിതകളില് ചിലത് സ്വപ്നത്തിന്റെ മണ്ണില്നിന്ന് കിളിര്ത്ത് വന്നവയാണ്. പ്രണയത്തിന്റെ പ്രകാശം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള് എന്നതുപോലെ പലതരം പ്രണയ സങ്കല്പ്പങ്ങള് പലപല കവിതകളായി നമുക്ക് മുന്നില് നിവര്ന്നുവരുന്നു. മനുഷ്യത്വത്തെ തൊട്ടറിയാനുള്ള അവസരമാണ് ഓരോ കവിതയും. ചിലപ്പോളത് സ്വപ്നഭംഗത്തിന്റെ സ്വഭാവത്തിലേക്കും വഴിമാറുന്നു. 
ജീവിതത്തിന്റെ അഭികാമ്യതയും അതിന്റെ തന്നെയുള്ള അര്ത്ഥശൂന്യതയും പെന്ഡുലം പോലെ കവിതകളില് ആടിക്കളിക്കുന്നു. പ്രണയത്തിന്റെ വേനലും, മഞ്ഞും, മഴയും ഇതിലുണ്ട്. പ്രണയ നീരസത്തിന്റെ തീക്ഷണതയുമുണ്ട്.