കല്ക്കത്തയിലെ ഇരുണ്ട തെരുവുകളിലേയും ചേറുപുരണ്ട ചേരികളിലെയും ബംഗാളിലെ അനേകം കുഗ്രാമങ്ങളിലേയും ദരിദ്രരേയും രോഗികളേയും അനാഥരേയും ശുശ്രൂഷിച്ചുകൊണ്ട് ലോകത്തെല്ലായിടത്തുമുള്ള അഗതികള്ക്ക് ആശ്രയമായി മാറിയ അമ്മ, മദര് തേരേസ കനിവിന്റെ വലിയൊരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തു. ലോകം അവരെ അഗതികളുടെ അമ്മ എന്ന് വാഴ്ത്തുന്നു.