ഡബിള്‍ മര്‍ഡര്‍
Crime thriller novel (E Book)
By Vinod Narayanan
eBook Price Rs: 75
“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള ഒരു കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. അപ്പോള്‍ അഗ്നിമയനായ ഒരുഗ്ര സര്‍പ്പം വാപിളര്‍ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”
സെക്യുലറിസത്തില്‍ ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള്‍ വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്‍ക്കില്‍ ആന്റണ്‍ സന്‍റോര്‍ ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില്‍ സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്‍വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര്‍ നോവലില്‍.