ഓര്‍ഗാസം, പ്രശ്നങ്ങളും പരിഹാരങ്ങളും
By Dr.Asha Varghese
eBook
Price Rs: 99
സുഖാനുഭൂതിയുടെ പാരമ്യമാണ് രതിമൂര്‍ച്ഛ എന്നു പറയാം. ഇംഗ്ലീഷില്‍ ഇത് ഒര്‍ഗാസം എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ അതിപ്രധാന ഭാഗമായ സുഖാസ്വാദനത്തില്‍ ഉള്‍പ്പെടുന്നതാണ് രതിമൂര്‍ച്ഛ. ആണും പെണ്ണും തമ്മിലുള്ള ലൈംഗിക ബന്ധത്തിലും സ്വവര്‍ഗഭോഗികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തിലും സ്ത്രീ പുരുഷന്മാര്‍ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമ്പോഴും ഇതനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് ഭാര്യാഭര്‍തൃബന്ധത്തിലെ നിര്‍ണായകമായ ഘടകമാണ് ലൈംഗികബന്ധത്തിലെ രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. രതിമൂര്‍ച്ഛയെ കുറിച്ച് കൃത്യമായ അറിവില്ലായ്മ പല ദമ്പതികളേയും പ്രശ്നത്തില്‍ ചാടിക്കാറുണ്ട്. ഇതിന്‍റെ പേരില്‍ ഡിവോഴ്സ് വരെ സംഭവിക്കുന്നു. ഈ വിഷയത്തില്‍ ആധികാരികമായി ചര്‍ച്ച ചെയ്യുകയാണ് ഓര്‍ഗാസം എന്ന ഈ ഗ്രന്ഥം.