കൗമാരം; ലൈംഗികചോദനകളും പ്രതിസന്ധികളും

 

കൗമാരം
ലൈംഗികചോദനകളും പ്രതിസന്ധികളും

(E Book)

Dr. P.K.Umesh

E Book Price Rs: 299
Nyna Books Discount price Rs: 99


കൗമാരം;
ലൈംഗികചോദനകളും പ്രതിസന്ധികളും
കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികള് പ്രത്യേകിച്ച്പെണ്കുകട്ടികള് ഇന്ന് നേരിടുന്ന അവസ്ഥ ഭീതിജനകമാണ്. നേരത്തേ കൂട്ടുകുടുംബങ്ങള് ഉണ്ടായിരുന്നപ്പോള് കൗമാരത്തിലേക്ക് കടക്കുന്ന പെണ്കുകട്ടികള്ക്ക്  വഴി കാണിക്കാന് മുത്തശ്ശിമാരും ഇളയമ്മമാരും അമ്മായിമാരുമൊക്കെ അടങ്ങുന്ന വലിയൊരു ആള്ക്കൂാട്ടം തന്നെയുണ്ടായിരുന്നു. അതുകൊണ്ട് അവള്ക്ക്  ആ പ്രായത്തിലെ ആപത്തുകളെ കുറിച്ച് ആശങ്കയേ ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല കാര്യങ്ങള്. കൂട്ടുകുടുംബം ഒരു അണുകുടുംബത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. അമ്മ മാത്രമേ ഉള്ളൂ അവളുടെ കാര്യങ്ങള് നോക്കാന്. അമ്മയ്ക്കാണെങ്കില് വീട്ടിലെ ജോലിയും ഓഫീസിലെ ജോലിയും കഴിഞ്ഞ് നേരമില്ലാത്ത അവസ്ഥ. കൗമാരത്തിലേക്ക് കടക്കുന്ന പെണ്കു്ട്ടിയുടെ മനസ് വിഭ്രാന്തമായിരിക്കും. ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥയില് എല്ലാം ലഭിക്കുന്ന ഒരു സ്മാര്ട്ട് ഫോണ് കൂടി അവളുടെ കൈയിലുണ്ടെങ്കിലോ, അപകടം പാമ്പിനെപോലെ വരിഞ്ഞു മുറുക്കും. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളെ ശ്രദ്ധിക്കാന് ഈ പുസ്തകം തീര്ച്ചനയായും ഉപകരിക്കും.